< Back
Kerala
പട പാളയത്തിൽ ആണെന്ന് കോൺ​ഗ്രസിന് ഇപ്പോൾ മനസിലായി,  ഇത് തകർച്ചയുടെ തുടക്കം: എം.വി ​ഗോവിന്ദൻ
Kerala

'പട പാളയത്തിൽ ആണെന്ന് കോൺ​ഗ്രസിന് ഇപ്പോൾ മനസിലായി, ഇത് തകർച്ചയുടെ തുടക്കം': എം.വി ​ഗോവിന്ദൻ

Web Desk
|
19 March 2026 4:36 PM IST

വി. അബ്ദുറഹ്മാൻ്റെ സ്ഥാനാർഥിത്വത്തിലും ​ഗോവിന്ദൻ പ്രതികരിച്ചു

തിരുവനന്തപുരം: കോൺ​ഗ്രസ് സ്ഥാനാർഥി നിർണയത്തിലെ തർക്കത്തിൽ പ്രതികരണവുമായി എം.വി ഗോവിന്ദൻ. കോൺഗ്രസും യുഡിഎഫും വലിയ ആത്മവിശ്വാസത്തോടെയായിരുന്നു തെരഞ്ഞെടുപ്പിനെ കണ്ടതെന്നും ബലാബലമാകും എന്നൊക്കെ കരുതിയെന്നും അദ്ദേഹം പറഞ്ഞു.

പട പാളയത്തിൽ ആണെന്ന് ഇപ്പോഴാണ് മനസ്സിലായത്. കോൺഗ്രസിന്റെ വലിയ രീതിയിലുള്ള തകർച്ചയ്ക്ക് തുടക്കം കുറിക്കുന്നതാകും ഇത്തവണത്തെ സ്ഥാനാർഥി നിർണയം. കേരളത്തിൻ്റെ വളർച്ചക്ക് അനിവാര്യമായ ഏറ്റവും വലിയ കാര്യമാണ് എൽഡിഎഫിന്റെ മൂന്നാം വരവ്. അത് ജനങ്ങൾ മനസിലാക്കുന്നുവെന്നും എം.വി ഗോവിന്ദൻ

വികസനത്തിലെ നിസഹകരണം യുഡിഎഫിന്റെ അന്ത്യം കുറിക്കും. ഒരു വികസനത്തിനും കൂട്ടുനിൽക്കില്ലെന്ന പ്രതിപക്ഷ രാഷ്ട്രീയം അവർക്ക് വിനയാകും. യുഡിഎഫിൽ നിന്ന് മുഖ്യമന്ത്രിയാകാൻ മൂന്നുപേരാണ്. കോൺഗ്രസിന്റെ അവസ്ഥ പരിതാപകരമാണ്. തങ്ങൾക്കും ചില പ്രശ്നങ്ങളുണ്ട് അത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വി. അബ്ദുറഹ്മാൻ്റെ സ്ഥാനാർഥിത്വത്തിലും അദ്ദേഹം പ്രതികരിച്ചു. അബ്ദുറഹ്മാൻ സ്വതന്ത്രനാണെന്നും എവിടെയാണ് മത്സരിക്കുന്നത് എന്ന് അബ്ദുറഹ്മാൻ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. പ്രഖ്യാപിക്കാൻ ബാക്കിയുള്ള സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിക്കുമെന്നും മറുപടി.

Similar Posts