< Back
Kerala
പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാവാം കാരാട്ട് റസാഖ്‌ ലീഗിലേക്ക് തിരിച്ചു പോയത്; ഇടതുസർക്കാർ മൂന്നാം ടേമിലേക്ക് നീങ്ങുകയാണെന്ന് എം.വി ഗോവിന്ദൻ
Kerala

'പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാവാം കാരാട്ട് റസാഖ്‌ ലീഗിലേക്ക് തിരിച്ചു പോയത്'; ഇടതുസർക്കാർ മൂന്നാം ടേമിലേക്ക് നീങ്ങുകയാണെന്ന് എം.വി ഗോവിന്ദൻ

Web Desk
|
22 March 2026 10:40 AM IST

തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 110 സീറ്റ് നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി

കണ്ണൂർ: തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 110 സീറ്റ് നേടുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദൻ. മൂന്നാം ടേമിലേക്ക് കേരളത്തിലെ ഇടതുപക്ഷ മുന്നണി നീങ്ങാന്‍ പോകുകയാണ്. ആ ജനവിധിയാണ് ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിക്ക് അകത്തു നിന്ന് ആരെങ്കിലും പോയെങ്കിൽ അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. യുഡിഎഫിലെ പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല. അവർ എല്ലാ വികസന പ്രവർത്തനങ്ങൾക്കും എതിരാണ്. അവർക്ക് സർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിക്കാനാവുന്നില്ല. കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ യുഡിഎഫ് ഒരക്ഷരം ഉരിയാടിയില്ല. പുതിയ കേരളം സൃഷ്ടിക്കുമെന്ന് എല്‍ഡിഎഫ് പറഞ്ഞത് ജനങ്ങള്‍ക്ക് അനുഭവവേദ്യമായി.

സതീശൻ ലോക റെക്കോർഡ് കിട്ടാൻ വേണ്ടി നുണ പറയുന്ന ആളാണ്. രാവിലെ മുതൽ രാത്രി വരെ നുണ പറയുന്ന ആളാണെന്നും ഗോവിന്ദൻ. നവകേരളത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍ യുഡിഎഫ് പങ്കാളിത്തമില്ലാത്തത് ചോദ്യം ചെയ്യുന്നതാവും ജനവിധിയെന്നും അദ്ദേഹം പറഞ്ഞു.

അഞ്ചരലക്ഷം പാര്‍ട്ടി മെമ്പര്‍മാരുണ്ട്. രണ്ടരലക്ഷം കാന്‍ഡിഡേറ്റ് മെമ്പര്‍മാരുണ്ട്. അതില്‍ അഞ്ചോ ആറോ പേരോ പോയാല്‍ പ്രശ്‌നമില്ല. തെറ്റായപ്രവണതയുടെ ഭാഗമായി പുറത്താക്കപ്പെട്ട അവരാണോ സിപിഎമ്മിനെ നയിക്കുന്നത്. പാര്‍ട്ടിയില്‍ ഒരു പ്രശ്‌നവുമില്ല. പ്രതീക്ഷിച്ചത് കിട്ടാത്തത് കൊണ്ടാവാം കാരാട്ട് റസാഖ്‌ ലീഗിലേക്ക് തിരിച്ചു പോയത്. പാർട്ടിക്ക് അകത്തു നിന്ന് ആരെങ്കിലും പോയെങ്കിൽ അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും എം.വി ഗോവിന്ദൻ

Similar Posts