< Back
Kerala
നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ മാറ്റുമോ?; ഉത്തരം നൽകാതെ എം.വി ഗോവിന്ദൻ
Kerala

'നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് വെള്ളാപ്പള്ളിയെ മാറ്റുമോ?'; ഉത്തരം നൽകാതെ എം.വി ഗോവിന്ദൻ

Web Desk
|
10 Feb 2026 1:36 PM IST

വെള്ളാപ്പള്ളിയുടെ ഒരു വർഗീയ പരാമർശത്തോടും യോജിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു

മലപ്പുറം: തുടർച്ചയായി വിദ്വേഷ പരാമർശം നടത്തുന്ന എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ നവോത്ഥാന സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റുമോ എന്ന ചോദ്യത്തിന് ഉത്തരം നൽകാതെ സിപിഎം ജനറൽ സെക്രട്ടറി എം.വി ഗോവിന്ദൻ. വെള്ളാപ്പള്ളിയുടെ ഒരു വർഗീയ പരാമർശത്തോടും യോജിക്കുന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയുടെ ഭാഗമായി മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.

അതേസമയം, കേരളം നെല്ലിന് നൽകുന്ന പ്രോത്സാഹന ബോണസ് നിർത്തിവെക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം കർഷകരോടുള്ള വെല്ലുവിളിയാണെന്നും ഗോവിന്ദൻ പറഞ്ഞു. നെല്ലുൽപ്പാദനം ആവശ്യത്തിൽ അധികമായതിനാൽ നെല്ല് സംഭരണം പൊതുഖജനാവിന് അധിക ബാധ്യതയാവുമെന്നാണ് കേന്ദ്രമയച്ച കത്തിൽ പറയുന്നത്.

ഇത്തവണയും കേന്ദ്ര ബജറ്റിൽ കേരളത്തിനൊന്നും തന്നില്ലെന്നും ഗോവിന്ദൻ പറഞ്ഞു. ഒരു ലക്ഷം കോടിയുടെ പശ്ചാത്തല സൗകര്യ വികസനമാണ് കിഫ്ബിയിലൂടെ കേരളത്തിൽ നടന്നത്. ലോക ഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുക എന്നതാണ് ഇടതുപക്ഷ മുന്നണിയുടെ നയമെന്നും അദേഹം കൂട്ടിച്ചേർത്തു.

Similar Posts