< Back
Kerala

Kerala
എം.വി ജയരാജന്‍ വീണ്ടും കണ്ണൂര്‍ ജില്ലാ സെക്രട്ടറി
|12 Dec 2021 12:31 PM IST
സി.പി.എമ്മിന്‍റെ കണ്ണൂർ ജില്ലാ സമ്മേളനം ഐകകണ്ഠ്യേനയാണ് സെക്രട്ടറിയെ തെരഞ്ഞെടുത്തത്.
സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജനെ വീണ്ടും തെരഞ്ഞെടുത്തു. ഐകകണ്ഠ്യേനയാണ് ജയരാജനെ വീണ്ടും തെരഞ്ഞെടുത്തത്.
മാടായി എരിപുരത്ത് നടക്കുന്ന സി.പി.എം കണ്ണൂർ ജില്ലാ സമ്മേളനമാണ് എം.വി ജയരാജനെ വീണ്ടും ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സി.പി.എം കണ്ണൂർ സെക്രട്ടറിയായിരുന്ന പി ജയരാജൻ ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി ജയരാജൻ തൽസ്ഥാനത്തേക്ക് വരുന്നത്. തുടർന്ന് ജില്ലാ സമ്മേളനത്തിൽ ഏകകണ്‌ഠേന വീണ്ടും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ജില്ലാ കമ്മിറ്റിയിൽ അഞ്ചോളം മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് മനു തോമസ്, എടക്കാട് ഏരിയ സെക്രട്ടറി എൻ.വി മുരളി എന്നിവരെ പുതിയതായി ജില്ല കമ്മറ്റിയിലേക്ക് തെരഞ്ഞെടുത്തു.