< Back
Kerala

Kerala
സർവീസ് പുനരാരംഭിച്ച റോബിൻ ബസിൽ വീണ്ടും എം.വി.ഡി പരിശോധന
|26 Dec 2023 7:38 AM IST
പത്തനംതിട്ട മണ്ണാറക്കുളഞ്ഞിക്ക് സമീപമാണ് ബസ് പരിശോധിച്ചത്
പത്തനംതിട്ട: സർവീസ് പുനരാരംഭിച്ച റോബിൻ ബസിനെ എം.വി.ഡി തടഞ്ഞ് പരിശോധിച്ചു. പത്തനംതിട്ട മണ്ണാറക്കുളഞ്ഞിക്ക് സമീപമാണ് ബസ് പരിശോധിച്ചത്. 41 യാത്രക്കാരുമായി ഇന്ന് പുലർച്ചെയാണ് ബസ് പത്തനംത്തിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് പുനരാരംഭിച്ചത്.പെർമിറ്റ് ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി നവംബർ 23ന് മോട്ടോർ വാഹന വകുപ്പ് റോബിൻ ബസ് പിടിച്ചെടുത്തിരുന്നു.