< Back
Kerala
9000 രൂപ... ചെക്ക്! കെഎസ്‌ഇബി വാഹനത്തിന് വീണ്ടും പിഴയിട്ട് എംവിഡി
Kerala

9000 രൂപ... ചെക്ക്! കെഎസ്‌ഇബി വാഹനത്തിന് വീണ്ടും പിഴയിട്ട് എംവിഡി

Web Desk
|
12 July 2023 6:24 PM IST

കെഎസ്ഇബി കരാർ വാഹനത്തിനാണ് എംവിഡി പിഴയിട്ടത്.

കോഴിക്കോട്: കെഎസ്ഇബി കരാർ വാഹനത്തിന് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്. ഫിറ്റ്‌നസും പെർമിറ്റും ഇല്ലാത്ത വാഹനം ഉപയോഗിച്ചതിനാണ് പിഴ. 9000 രൂപയാണ് പിഴ ചുമത്തിയത്. മോട്ടോർ വാഹനവകുപ്പ് കോഴിക്കോട് എൻഫോഴ്സ്മെന്റിന്റേതാണ് നടപടി.

കഴിഞ്ഞ ദിവസം പാലക്കാട് ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റ് ഇല്ലാതെ യാത്ര ചെയ്ത കെഎസ്ഇബി ജീവനക്കാര്‍ക്ക് എംവിഡി പിഴയിട്ടിരുന്നു. പാലക്കാട് മണ്ണാര്‍ക്കാട് ജോലിക്കായുള്ള യാത്രയ്ക്കിടെ ജീവനക്കാരെ തടഞ്ഞുനിർത്തി പിഴയിടുകയായിരുന്നു. ഇൻഷുറൻസ് ഇല്ലാത്തതടക്കം 3000 രൂപയാണ് ഇവരിൽ നിന്ന് പിഴ ഈടാക്കിയത്.

Similar Posts