< Back
Kerala
MVD fined KSRTC for pasting cooling paper
Kerala

കെ-സ്വിഫ്റ്റിനും നോ രക്ഷ: കൂളിങ് പേപ്പർ ഒട്ടിച്ചതിന് എം.വി.ഡിയുടെ പിഴ !

Web Desk
|
8 July 2023 5:46 PM IST

സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് പിഴയിട്ടത്

തിരുവനന്തപുരം: കൂളിങ് പേപ്പർ ഒട്ടിച്ചതിന് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനും എംവിഡി പിഴയിട്ടു. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസിനാണ് പിഴയിട്ടത്. പിഴ റസീപ്റ്റ് എം വിഡി കെ.എസ്.ആർ.ടി.സിക്ക് അയച്ചു.

കഴിഞ്ഞ മാസം 19ാം തീയതി തിരുവനന്തപുരം കണിയാപുരത്ത് വച്ചാണ് സ്വിഫ്റ്റ് ബസിന് എം.വി.ഡി പിഴയിട്ടത്. ബസിന്റെ പുറകു വശത്തെ ഗ്ലാസ്സിൽ കൂളിങ് ഒട്ടിച്ചിട്ടുണ്ടെന്നും ഇത് ദൃശ്യങ്ങൾ കാണുന്നതിന് തടസ്സമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എം.വി.ഡിയുടെ നടപടി. 250 രൂപയാണ് പിഴ. നോട്ടീസ് കെ.എസ്.ആർ.ടി.സി കൈപ്പറ്റിയിട്ടുണ്ടെങ്കിൽ പിഴത്തുക ഇതുവരെ അയച്ചിട്ടില്ല.

നിയമം ലംഘിച്ചാൽ കെ.എസ്.ആർ.ടി.സിക്കും പിഴയിടുമെന്നാണ് എം.വി.ഡിയുടെ നിലപാട്. കെ.എസ്.ഇ.ബിയുമായുള്ള എം.വി.ഡിയുടെ പോര് വാർത്തകളിൽ നിറഞ്ഞതിന് പിന്നാലെയാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സിക്കെതിരെയുള്ള നടപടി.

Similar Posts