< Back
Kerala
MVI, Kozhikode,bribecase,കൈക്കൂലിക്കേസ്,  എം.വി.ഐ പിടിയിൽ,ഫറോക്ക് എം.വി.ഐ,breaking news malayalam, ,
Kerala

കോഴിക്കോട്ട് കൈക്കൂലി വാങ്ങുന്നതിനിടെ എം.വി.ഐ പിടിയിൽ

Web Desk
|
28 Jan 2024 12:40 PM IST

ഫറോക്ക് സബ് ആർ.ടി ഓഫീസിലെ എം.വി.ഐ അബ്ദുൽ ജലീൽ ആണ് പിടിയിലായത്‌

കോഴിക്കോട്: കൈക്കൂലി വാങ്ങുന്നതിനിടെ എം വി ഐ പിടിയിൽ. ഫറോക്ക് സബ് ആർ ടി ഓഫീസിലെ എം.വി.ഐ വി.എ അബ്ദുൽ ജലീൽ ആണ് വിജിലൻസ് പിടിയിലായത്.അബ്ദുൽ ജലീലിൻ്റെ വീട്ടിൽ വിജിലൻസ് പരിശോധന നടത്തുകയാണ്.

ഫറോക്കില്‍ പുക പരിശോധനാകേന്ദ്രം നടത്തുന്നതുമായി ബന്ധപ്പെട്ട പരാതിയാണ് എം.വി.ഐയെ കുടുക്കിയത്. പുക പരിശോധനാകേന്ദ്രം നടത്തിപ്പുകാരനില്‍ നിന്ന് 10,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു എന്നാണ് പരാതി. ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ പരാതിക്കാരന്‍ പണം കൈമാറി. ഇയാള്‍ക്കൊപ്പമുള്ള വിജിലന്‍സ് ഉദ്യോഗസ്ഥരാണ് പണം പിടിച്ചെടുത്തത്.

വിജിലന്‍സ് ഉദ്യോഗസ്ഥരെത്തിയെന്ന് മനസിലാക്കിയ അബ്ദുൽ ജലീൽ പണം ചാക്കില്‍ക്കെട്ടി വീടിന് പിന്നിലേക്ക് മാറ്റിയിരുന്നു. ഇവിടെ നിന്നാണ് ഉദ്യോഗസ്ഥര്‍ പണം കണ്ടെടുത്തത്. ഇയാള്‍ക്കെതിരെ നേരത്തെയും കൈക്കൂലി ആരോപണം ഉയര്‍ന്നിട്ടുണ്ട്.


Similar Posts