< Back
Kerala
Ajal Krishna,

പിറന്നാളിന് വൃക്ഷതൈ സമ്മാനം നൽകുന്ന അജൽകൃഷ്ണ

Kerala

എന്റെ വിദ്യാലയത്തിന് എന്റെ പിറന്നാൾ സമ്മാനം: കയ്യടി നേടി അജൽ കൃഷ്ണ

Web Desk
|
23 Jan 2023 3:54 PM IST

തെയ്യപ്പാറ സെന്റ് ജോർജസ് എൽ.പി സ്കൂളിലെ വിദ്യാർഥി അജൽ കൃഷ്ണ രവി ആണ് തന്റെ പിറന്നാളിന് വിദ്യാലയത്തിലേക്ക് വൃക്ഷതൈ സമ്മാനം നൽകിയത്

കോടഞ്ചേരി : അനേകം കൗതുകങ്ങൾ നിറഞ്ഞ ഈ ലോകത്ത് മറ്റുള്ളവർക്ക് മാതൃകയാകും വിധത്തിൽ തന്റെ പിറന്നാൾ ആഘോഷിച്ചിരിക്കുകയാണ് രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കൊച്ചുമിടുക്കൻ. കോഴിക്കോട് ജില്ലയിലെ കോടഞ്ചേരി പഞ്ചായത്തിലെ തെയ്യപ്പാറ സെന്റ് ജോർജസ് എൽ.പി സ്കൂളിൽ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന അജൽ കൃഷ്ണ രവി ആണ് തന്റെ പിറന്നാളിന് താൻ പഠിക്കുന്ന വിദ്യാലയത്തിലേക്ക് വൃക്ഷതൈ സമ്മാനം നൽകി മറ്റു വിദ്യാർത്ഥികൾക്ക് മാതൃകയായത്.

തെയ്യപ്പാറ സ്വദേശിയും കോഴിക്കോട് - അടിവാരം റൂട്ടിൽ ഓടുന്ന സുഹ ഡീലക്സ് ബസ് കണ്ടക്ടർ രവിയുടെയും ഈങ്ങാപ്പുഴ എ ക്ലിനിക്കിൽ നഴ്സും സ്കൂൾ പി. ടി. എ വൈസ് പ്രസിഡന്റുമായ സുമ രവിയുടെയും ഇളയ മകനാണ് ഈ കൊച്ചു മിടുക്കൻ. വെള്ളിയാഴ്ച രാവിലെ വൃക്ഷതൈ സ്കൂൾ ഹെഡ്മിസ്ട്രസ് സുജ വർഗീസ്‌ ന് കൈമാറി.

മറ്റു കുട്ടികൾക്കും ഇതൊരു പ്രചോദനമാകട്ടെ എന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു. ഈ ഒരു മഹത്തായ കാര്യത്തിന് പ്രചോദനമായത് അമ്മയാണെന്ന് കുട്ടി വർത്താമാധ്യമങ്ങളോട് പറഞ്ഞു.

Related Tags :
Similar Posts