< Back
Kerala

Kerala
എന്റെ വീട്ടിൽ ഇതുവരെ റെയ്‌ഡൊന്നും നടന്നിട്ടില്ല: സുജിത് ഭക്തൻ
|22 Jun 2023 5:01 PM IST
കഴിഞ്ഞ അഞ്ച് വർഷമായി കൃത്യമായി ഇൻകം ടാക്‌സും ജി.എസ്.ടിയും അടയ്ക്കുന്നുണ്ടെന്നും സുജിത് പറഞ്ഞു.
കൊച്ചി: തന്റെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടന്നിട്ടില്ലെന്ന് യൂട്യൂബർ സുജിത് ഭക്തൻ. കഴിഞ്ഞ അഞ്ച് വർഷമായി കൃത്യമായി ഇൻകം ടാക്‌സും ജി.എസ്.ടിയും അടയ്ക്കുന്നുണ്ട്. റെയ്ഡ് വന്നാലും പൂർണതോതിൽ സഹകരിക്കാൻ ബാധ്യസ്ഥനാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ, കാസർകോട് ജില്ലകളിലെ യൂട്യൂബർമാരുടെ വീട്ടിലാണ് ഇന്ന് ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. വരുമാനത്തിന് അനുസരിച്ച് നികുതി അടയ്ക്കുന്നില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്.