< Back
Kerala
ആദ്യം രാജ്യം, പിന്നെ പാർട്ടിയെന്ന നിലപാടാണ് തനിക്കുള്ളത്: ശശി തരൂർ എംപി
Kerala

ആദ്യം രാജ്യം, പിന്നെ പാർട്ടിയെന്ന നിലപാടാണ് തനിക്കുള്ളത്: ശശി തരൂർ എംപി

Web Desk
|
19 July 2025 8:37 PM IST

'ദേശീയ സുരക്ഷയുടെ കാര്യത്തിൽ ചിലപ്പോൾ മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരും'

കൊച്ചി: ആദ്യം രാജ്യം, പിന്നെ പാർട്ടിയാണെന്ന നിലപാടാണ് തനിക്കുള്ളതെന്ന് ശശി തരൂർ എംപി. ദേശീയ സുരക്ഷയുടെ കാര്യത്തിൽ ചിലപ്പോൾ മറ്റ് പാർട്ടികളുമായും സഹകരിക്കേണ്ടി വരുമെന്ന് ശശി തരൂർ പറഞ്ഞു.

പലരും തന്നെ വിമർശിക്കുന്നുണ്ടെന്നും പക്ഷേ താൻ ചെയ്തത് രാജ്യത്തിനു വേണ്ടിയുള്ള ശരിയായ കാര്യമാണെന്നും തരൂർ പറഞ്ഞു. എറണാകുളത്ത് ഒരു സ്വകാര്യ പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കെയാണ് പരാമർശം.

അടിയന്തരവസ്ഥയെ കുറിച്ചുള്ള പരാമർശത്തിൽ തരൂർ പ്രതികരിച്ചു. താൻ മുൻപ് പുസ്തകത്തിൽ എഴുതിയത് തന്നെയാണ് ഇപ്പോൾ പറഞ്ഞത്. അന്ന് എന്നെ വായിക്കാത്തവരാണ് ഇന്ന് പ്രശ്നവുമായി വന്നത്. എല്ലാം പ്രസംഗത്തിൽ പറഞ്ഞല്ലോവെന്നും അദ്ദേഹം പറഞ്ഞു.

Similar Posts