< Back
Kerala

Kerala
മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രികയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അജ്മലിന് ജാമ്യം
|12 Nov 2024 3:11 PM IST
രണ്ടാംപ്രതിയായ ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
കൊല്ലം: മൈനാഗപ്പള്ളിയിൽ സ്‌കൂട്ടർ യാത്രികയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി അജ്മലിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടാംപ്രതിയായ ഡോ. ശ്രീക്കുട്ടിക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
മനപ്പൂർവമായ നരഹത്യയടക്കമുള്ള വകുപ്പുകളാണ് അജ്മലിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ മുൻകൂട്ടി ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമല്ല, അപകടസമയത്ത് ആളുകളെ പ്രതികരണം ഭയന്നാണ് പെട്ടെന്ന് വാഹനമെടുത്തത് തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം കോടതിയിൽ പറഞ്ഞത്.