< Back
Kerala
ഷാര്‍ജയിലെ അതുല്യയുടെ ദുരൂഹ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി
Kerala

ഷാര്‍ജയിലെ അതുല്യയുടെ ദുരൂഹ മരണം; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

Web Desk
|
5 Aug 2025 12:12 PM IST

അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും

കൊല്ലം: ഷാര്‍ജയിലെ അതുല്യയുടെ ദുരൂഹ മരണം ക്രൈംബ്രാഞ്ചിന് കൈമാറി. അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും. കരുനാഗപ്പള്ളി എഎസ്പിയുടെ നേതൃത്വത്തിലാണ് നിലവില്‍ അന്വേഷണം നടക്കുന്നത്.

അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ ലുക്കൗട്ട് നോട്ടീസ് അടക്കം പുറപ്പെടുവിച്ച് ഇയാളെ നാട്ടിലെത്തിക്കാന്‍ ലോക്കല്‍ പൊലീസിന് പരിമിതികളുള്ളതുകൊണ്ടാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്.

ജൂലൈ 19 നാണ് കൊല്ലം തേവലക്കര സ്വദേശി അതുല്യയെ ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അതുല്യയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് സതീഷിനെതിരെ കേസെടുത്തിരുന്നു.

Similar Posts