< Back
Kerala

Kerala
പെരുമ്പാവൂരിലെ വിദ്യാർഥിയുടെ ആത്മഹത്യയിൽ ദുരൂഹത
|3 Feb 2025 3:50 PM IST
പെൺകുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു
എറണാകുളം: പെരുമ്പാവൂരിലെ വിദ്യാർഥിയുടെ ആത്മഹത്യയിൽ ദുരൂഹത. കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതിന്റെ പാടുകൾ കണ്ടെത്തി. മുറിവിന്റെ ചിത്രങ്ങൾ മറ്റാർക്കെങ്കിലും അയച്ചുകൊടുത്തോ എന്ന സംശയത്തിലാണ് പൊലീസ്. പെൺകുട്ടിയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
കോട്ടയം പാറമ്പുഴ സ്വദേശിനി അനീറ്റ ബിനോയിയെയാണ് ഇന്ന് രാവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാജഗിരി വിശ്വജ്യോതി കോളജ് വിദ്യാർഥിനിയാണ് അനീറ്റ. രാവിലെ ഏഴ് മണിയോടെ സമീപത്തുണ്ടായിരുന്ന ജോലിക്കാരാണ് മൃതദേഹം കണ്ടത്. പിന്നീട് കുറുപ്പംപടി പൊലീസ് സംഭവസ്ഥലത്തെത്തുകയും അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. തുടർന്നുണ്ടായ ഇൻക്വസ്റ്റ് നടപടിയിിലാണ് വിദ്യാർഥിയുടെ ഞരമ്പ് മുറിക്കാൻ ശ്രമിച്ചതിന്റെ പാടുകൾ കണ്ടെത്തിയത്.