< Back
Kerala
Balaramapuram murder
Kerala

പിഞ്ചോമനയെ കിണറ്റിലെറിഞ്ഞത് എന്തിന്? ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിൽ അടിമുടി ദുരൂഹത

Web Desk
|
30 Jan 2025 4:07 PM IST

ദേവേന്ദുവിനെ കൊന്നതാണെന്ന് അമ്മാവൻ കുറ്റസമ്മതം നടത്തിയെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല

തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിൽ അടിമുടി ദുരൂഹത. ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്നതാണെന്ന് അമ്മാവൻ കുറ്റസമ്മതം നടത്തിയെങ്കിലും കാരണം വ്യക്തമാക്കിയിട്ടില്ല.

കൊലപാതകത്തിൽ ക്ലിയർ കട്ടായി ഒന്നും പറയാറായിട്ടില്ലെന്ന് നെയ്യാറ്റിൻകര ഡിവൈഎസ്‍പി പ്രതികരിച്ചു. കുഞ്ഞിന്‍റെ അമ്മ ശ്രീതുവിനെയും അച്ഛൻ ശ്രീജിത്തിനെയും പൊലീസ് ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. ഹരികുമാറും അമ്മയും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങൾ ഞെട്ടിക്കുന്നതാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

കൊലപാതകത്തിന് കുഞ്ഞിന്‍റെ അമ്മ ശ്രീതുവിൻ്റെ സഹായം അമ്മാവന് കിട്ടിയതായും പൊലീസ് കരുതുന്നു . കുഞ്ഞിന്‍റെ മൃതദേഹത്തിൽ മുറിവുകളില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ട്. ചോദ്യം ചെയ്യലിൽ കുഞ്ഞിന്‍റെ മാതാപിതാക്കൾ അടക്കമുള്ള കുടുംബാംഗങ്ങളുടെ മൊഴിയിൽ വൈര്യധ്യമുണ്ടെന്നും പൊലീസ് കണ്ടെത്തി. കുട്ടിയുടെ പോസ്റ്റ്മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളജിൽ നടക്കും. ഇന്ന് രാവിലെയാണ് ശ്രീജിത്ത് - ശ്രീതു ദമ്പതികളുടെ മകൾ ദേവേന്ദുവിനെ കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.



Similar Posts