< Back
Kerala
പൊലീസ് ഹവാല പൊട്ടിക്കുന്നു; കാസർകോട് പൊലീസിനെതിരെ എൻ.എ നെല്ലിക്കുന്ന് എംഎൽഎ
Kerala

'പൊലീസ് ഹവാല പൊട്ടിക്കുന്നു'; കാസർകോട് പൊലീസിനെതിരെ എൻ.എ നെല്ലിക്കുന്ന് എംഎൽഎ

Web Desk
|
3 Oct 2024 4:17 PM IST

പിടിച്ചെടുത്ത തുകയേക്കാൾ കുറവാണ് രേഖയിൽ കാണിച്ചിരിക്കുന്നതെന്ന് ആരോപണം

കാസർകോട്: കാസർകോട്ടെ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി എൻ.എ നെല്ലിക്കുന്ന് എംഎൽഎ. പൊലീസ് ഹവാല പണം പൊട്ടിക്കുന്നുവെന്നും ജനങ്ങളുടെ പണം അപഹരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത് കുറേകാലമായി നടന്നുവരികയാണെന്നും അദ്ദേഹം ആരോപിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കാഞ്ഞങ്ങാട് പൊലീസ് സ്‌റ്റേഷനിൽ മാത്രം രേഖകളില്ലാത്ത പണം പിടികൂടിയ 26 കേസുകളുണ്ട്. പിടിച്ചെടുത്ത തുകയേക്കാൾ കുറവാണ് രേഖയിൽ കാണിച്ചിരിക്കുന്നത് എന്ന് കാണിച്ച് ഒരാൾ പരാതി നൽകിയിരുന്നു. അങ്ങിനെയെങ്കിൽ ബാക്കി കേസുകളിലും ഇത്തരം തിരിമറി നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നാണ് എംഎല്‍എയുടെ ആവശ്യം. കാഞ്ഞങ്ങാടിന് പുറമെ ജില്ലയിലെ മറ്റ് പൊലീസ് സ്റ്റേഷനുകളിലെ കേസുകളെ കുറിച്ചും അന്വേഷണം വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.


Similar Posts