< Back
Kerala
പൈസ ഇല്ലാത്തതിനാലാണ് പല്ല് ശരിയാക്കാത്തത്; വിഷയം ഞെട്ടിപ്പിക്കുന്നതാണെന്ന് എൻ. ഷംസുദ്ദീൻ എംഎൽഎ
Kerala

'പൈസ ഇല്ലാത്തതിനാലാണ് പല്ല് ശരിയാക്കാത്തത്'; വിഷയം ഞെട്ടിപ്പിക്കുന്നതാണെന്ന് എൻ. ഷംസുദ്ദീൻ എംഎൽഎ

Web Desk
|
25 Dec 2022 11:10 AM IST

പല്ല് ഉന്തിയതിന്റെ പേരിലാണ് പാലക്കാട് ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചത്

പാലക്കാട്: പല്ല് ഉന്തിയതിന്റെ പേരിൽ ആദിവാസി യുവാവിന് ജോലി നൽകിയില്ലെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതെന്ന് എൻ. ഷംസുദീൻ എംഎൽഎ. പ്രാകൃതമായ നടപടി മറ്റാരെയെങ്കിലും സഹായിക്കാനാകും. ഇതിൽ ശക്തമായ നടപടി വേണമെന്നും വിഷയം പിഎസ് സി ചെയർമാന്റെ ശ്രദ്ധയിൽ എത്തിക്കുമെന്നും എൻ. ഷംസുദീൻ എംഎൽഎ മീഡിയവണിനോട് പറഞ്ഞു.

ചെറുപ്പത്തിലുണ്ടായ വീഴചയിലാണ് പല്ലിന് തകരാർ വന്നതെന്നും പണമില്ലാത്തത് കൊണ്ടാണ് ചികിത്സിച്ചു നേരെയാക്കാത്തതെന്നും ജോലി നഷ്ടപ്പെട്ട മുത്തു പറഞ്ഞു.

പല്ല് ഉന്തിയതിന്റെ പേരിലാണ് പാലക്കാട് ആദിവാസി യുവാവിന് പി.എസ്.സി ജോലി നിഷേധിച്ചത്. ആനവായ് ഊരിലെ മുത്തുവാണ് പരാതിയുമായി എത്തിയത്. എഴുത്തു പരീക്ഷയും കായിക ക്ഷമതാ പരീക്ഷയും വിജയിച്ചിട്ടും പല്ലിന്റെ പേരിൽ തഴഞ്ഞെന്നാണ് പരാതി.

Related Tags :
Similar Posts