< Back
Kerala
നാദാപുരം ഷിബിൻ വധക്കേസ്
Kerala

നാദാപുരം ഷിബിൻ വധക്കേസ്; പ്രതികളെ വെറുതെവിട്ട കോടതി ഉത്തരവ് റദ്ദാക്കി

Web Desk
|
4 Oct 2024 12:33 PM IST

പ്രതികളെ അറസ്റ്റു ചെയ്ത് ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു

എറണാകുളം: നാദാപുരം തൂണേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻ കൊല്ലപ്പെട്ട കേസിൽ എട്ട് പ്രതികൾ കുറ്റക്കാരെന്ന് ഹൈക്കോടതി. പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. 2015 ജനുവരി 28നാണ് വെള്ളൂരിൽ വെച്ച് ഷിബിൻ കൊല്ലപ്പെട്ടത്. മുസ്ലിം ലീഗ് പ്രവർത്തകരായ 17 പ്രതികളെ 2018 മേയിലാണ് വിചാരണക്കോടതി വെറുതെ വിട്ടത്.

പ്രതികളിലൊരാൾ വിചാരണയ്ക്കിടെ മരണപ്പെട്ടിരുന്നു. ഇയാൾ മൂന്നാം പ്രതിയായിരുന്നു. കുറ്റക്കാരായ പ്രതികളെ ഈ മാസം 15നകം അറസ്റ്റു ചെയ്ത് ഹാജരാക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജസ്റ്റിസ് പി.വി സുരേഷ്കുമാർ, സി പ്രദീപ് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

Similar Posts