< Back
Kerala
Najeeb Kanthapuram
Kerala

സംഘാവ് വിളി ഒരു നിമിഷംകൊണ്ട് കൗണ്ടർ ചെയ്യാനുള്ള അവസരം ഉപയോഗിക്കണം; പി.സി ജോർജിനെതിരെ കേസെടുക്കണം: നജീബ് കാന്തപുരം

Web Desk
|
25 Jun 2025 8:46 PM IST

വർ​ഗീയ പ്രസ്താവന നടത്തിയ പി.സി ജോർജ് മുഖ്യമന്ത്രിയെ കേസെടുക്കാൻ വെല്ലുവിളിച്ചിരുന്നു.

കോഴിക്കോട്: വർഗീയ പരാമർശം നടത്തിയ പി.സി ജോർജിനെതിരെ കേസെടുക്കണമെന്ന് നജീബ് കാന്തപുരം എംഎൽഎ. രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ മുഴുവൻ സംഘാവെന്ന വിളിക്ക് മറുപടി എഴുതാനുള്ള ഓട്ടത്തിലാണ് സഖാക്കൾ. അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് കൗണ്ടർ ചെയ്യാവുന്ന അവസരമാണിത്. പിസി ജോർജ്ജിനെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിക്ക് നിർദേശം നൽകണം (രണ്ടും ഒരാൾ അല്ലെങ്കിൽ).

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

മഴപെയ്ത് വെള്ളം കയറിയിട്ടാണോ എന്നറിയില്ല, സെപ്ടിക് ടാങ്ക്‌ നിറഞ്ഞൊഴുകിയിരിക്കുന്നു. രാജ്യത്തെ നശിപ്പിച്ച ഒന്നാമത്തെ പ്രതി നെഹ്റുവെന്ന മുസ്ലീമാണെന്നും അദ്ദേഹം വീടിനകത്ത് അഞ്ച് നേരം നിസ്‌കരിക്കാറുണ്ടെന്നും പിസി ജോർജ്ജ്.

നെഹ്റു മുസ്ലിമാണോ അല്ലേയെന്ന ചരിത്ര വിശകലനം അവിടെ നിൽക്കട്ടെ, ഇനി ആണെന്ന് ഒരു ഭാവനയ്ക്ക് സങ്കൽപ്പിക്കുക, എന്താണ് പ്രശ്നം? മുസ്‌ലിം ആവാനും അഞ്ചുനേരം നിസ്‌കരിക്കാനും അനുവാദമുള്ള രാജ്യമല്ലേ ഇന്ത്യ? നുണയും പറഞ്ഞ് വർഗ്ഗീയത മുഴുവൻ വീശിയെറിഞ്ഞ ശേഷം പിസി ജോർജ്ജിൻ്റെ ഒരു വെല്ലുവിളിയുണ്ട്, ധൈര്യമുണ്ടെങ്കിൽ മുഖ്യമന്ത്രി കേസെടുക്കട്ടെയെന്ന്!

രണ്ടുദിവസമായി, സോഷ്യൽ മീഡിയയിൽ മുഴുവൻ സംഘാവെന്ന വിളിക്ക് മറുപടി എഴുതാനുള്ള ഓട്ടത്തിലാണ് സഖാക്കൾ മുഴുവൻ. അതെല്ലാം ഒരൊറ്റ നിമിഷം കൊണ്ട് കൗണ്ടർ ചെയ്യാവുന്ന അവസരമാണിത്. പിസി ജോർജ്ജിനെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിക്ക് നിർദ്ദേശം നൽകണം (രണ്ടും ഒരാൾ അല്ലെങ്കിൽ).

Similar Posts