< Back
Kerala
Uma Thomas
Kerala

'മനുഷ്യരുടെ പ്രാർഥനയും സ്നേഹവും അവരെ നമുക്ക്‌ തിരിച്ചു തന്നിരിക്കുന്നു'; ഉമാ തോമസിനോട് വീഡിയോ കോളില്‍ സംസാരിച്ച് നജീബ് കാന്തപുരം

Web Desk
|
17 Jan 2025 11:58 AM IST

നേരത്തെ മന്ത്രി ആര്‍.ബിന്ദുവും ഉമയോട് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു

കോഴിക്കോട്: കലൂര്‍ സ്റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉമാ തോമസ് എംഎല്‍എഎയോട് സംസാരിച്ചതായി നജീബ് കാന്തപുരം എംഎല്‍എ. തന്നെ വീഡിയോ കോള്‍ ചെയ്തതായും മനുഷ്യരുടെ പ്രാർഥനയും സ്നേഹവും അവരെ നമുക്ക്‌ തിരിച്ചു തന്നിരിക്കുന്നതായും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

നജീബ് കാന്തപുരത്തിന്‍റെ കുറിപ്പ്

രാവിലെ നിയമ സഭയിലേക്കിറങ്ങാൻ തയ്യാറായി നിൽക്കുമ്പോൾ അപ്രതീക്ഷിതമായി ഒരു വീഡിയോ കോൾ !!! പ്രിയപ്പെട്ട ഉമേച്ചി, ഹോസ്പിറ്റലിൽ നിന്ന് വിളിക്കുന്നു.. ഒരുപാട്‌ നേരം സംസാരിച്ചു. എല്ലാരോടും അന്വേഷണം പറഞ്ഞു. സഭയിൽ ഉടനെ വരാൻ പറ്റുമെന്ന് പറഞ്ഞു. അവർ ആ വലിയ അപകടത്തെ മറി കടന്നിരിക്കുന്നു. ദൈവത്തിന്‌ സ്തുതി..

മനുഷ്യരുടെ പ്രാർഥനയും സ്നേഹവും അവരെ നമുക്ക്‌ തിരിച്ചു തന്നിരിക്കുന്നു. ഉമേച്ചി ചിരിച്ചു കൊണ്ട്‌ പറഞ്ഞു. ഇതിനി രണ്ടാമത്തെ ഇന്നിംഗ്സ്‌.

നേരത്തെ മന്ത്രി ആര്‍.ബിന്ദുവും ഉമയോട് വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. കൊച്ചിയിൽ ഉന്നത വിദ്യാഭ്യാസ കോൺക്ലേവിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് എംഎല്‍എയെ കാണാനെത്തിയത്. ‘ഇപ്പോൾ ആശ്വാസമുണ്ടല്ലോ. വേഗം സുഖമാകട്ടെ. നല്ലോണം ശ്രദ്ധിക്കണം. വിശ്രമിച്ചോളൂ’– മന്ത്രി ഉമയോടു പറഞ്ഞു. ‘ശ്രദ്ധിക്കാം. കാണാനെത്തിയതിൽ സന്തോഷം’ എന്നായിരുന്നു എംഎല്‍എയുടെ മറുപടി.

Similar Posts