< Back
Kerala
പൂർണനഗ്നനായി വീടുകളിൽ കയറിയിറങ്ങി മോഷണം; നാട്ടുകാരുടെ ഉറക്കംകെടുത്തിയ മോഷ്ടാവ് അറസ്റ്റിൽ
Kerala

പൂർണനഗ്നനായി വീടുകളിൽ കയറിയിറങ്ങി മോഷണം; നാട്ടുകാരുടെ ഉറക്കംകെടുത്തിയ മോഷ്ടാവ് അറസ്റ്റിൽ

Web Desk
|
20 Aug 2022 3:56 PM IST

വീടുകളിലെത്തി ആദ്യം വാതിലിൽ മുട്ടിനോക്കും. വാതിൽ തുറന്നില്ലെങ്കിൽ അകത്ത് ആളില്ലെന്ന് മനസിലാക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു

കണ്ണൂർ: നഗരപ്രദേശങ്ങളിൽ മോഷണവുമായി നാട്ടുകാരുടെ ഉറക്കംകെടുത്തിയ പ്രതി പിടിയിൽ. വയനാട് സ്വദേശി അബ്ദുൽ കബീറാണ് പൊലീസിന്റെ പിടിയിലായത്. പൂർണനഗ്നനായി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.

കണ്ണൂർ നഗരപ്രദേശങ്ങളിലാണ് കബീർ മോഷണം പതിവാക്കിയിരുന്നത്. കണ്ണൂർ ടൗൺ, താഴെ ചൊവ്വ, മേലേ ചൊവ്വ എന്നിവിടങ്ങളിലെല്ലാം ദിവസങ്ങളായി ഇയാൾ മോഷണത്തിനെത്തിയിരുന്നു. പൂർണനഗ്നനായി വീടുകളിൽ മോഷണത്തിനെത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

വീടുകളിലെത്തി ആദ്യം വാതിലിൽ മുട്ടിനോക്കുകയാണ് ഇയാൾ ചെയ്യുക. വാതിൽ തുറക്കുകയോ വീട്ടിനകത്തുനിന്ന് പ്രതികരണമുണ്ടാകുകയോ ചെയ്താൽ ഓടിരക്ഷപ്പെടും. വാതിൽ തുറന്നില്ലെങ്കിൽ അകത്ത് ആളില്ലെന്ന് മനസിലാക്കി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

Summary: A thief, who used to steal from houses completely naked, was caught by the police in Kannur

Related Tags :
Similar Posts