< Back
Kerala
Narendra modi who got a plus in all subjects
Kerala

നരേന്ദ്ര മോദി എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ ഭരണാധികാരിയാണ്: എ.പി അബ്ദുല്ലക്കുട്ടി

Web Desk
|
17 July 2023 12:37 PM IST

ഡിജിറ്റൽ രംഗത്ത് മോദി സർക്കാർ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിച്ചുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മിടുക്കനായ ഭരണാധികാരിയാണ് നരേന്ദ്ര മോദിയെന്ന് എ.പി അബ്ദുല്ലക്കുട്ടി. കേരളത്തിലെ മൂന്നരക്കോടി ജനങ്ങളിൽ ഒരു കോടി ജനങ്ങൾക്ക് നേരിട്ട് സർക്കാരിന്റെ എന്തെങ്കിലും ആനുകൂല്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്റെ ഒമ്പതാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അബ്ദുല്ലക്കുട്ടി.

മോദി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടുമായാണ് ജനങ്ങളെ കാണാനെത്തുന്നത്. വികസനത്തിലും ക്ഷേമപ്രവർത്തനത്തിലും മോദി സർക്കാരിന് എ പ്ലസ് ആണ്. ഡിജിറ്റൽ മേഖലയിൽ ഇന്ത്യ ലോകത്ത് ഒന്നാമതെത്തി. ഡിജിറ്റൽ ഇന്ത്യ പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് നേതാവ് ചിദംബരം ചോദിച്ചത് ഗ്രാമങ്ങളിലെ ജനങ്ങൾ എങ്ങനെ മൊബൈൽ ചാർജ് ചെയ്യുമെന്നാണ്. 60 കൊല്ലം ഇന്ത്യ ഭരിച്ച കോൺഗ്രസ് ആണ് വൈദ്യുതിയില്ലാത്ത ഗ്രാമങ്ങൾ സൃഷ്ടിച്ചതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

Similar Posts