< Back
Kerala
ദീർഘായുസും ആരോഗ്യവുമുണ്ടാവട്ടെ പിണറായി വിജയന് പിറന്നാൾ ആശംസ നേർന്ന് നരേന്ദ്ര മോദി
Kerala

'ദീർഘായുസും ആരോഗ്യവുമുണ്ടാവട്ടെ' പിണറായി വിജയന് പിറന്നാൾ ആശംസ നേർന്ന് നരേന്ദ്ര മോദി

Web Desk
|
24 May 2025 7:19 PM IST

ഇന്ന് 80-ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായി വിജയന് എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് മോദി ആശംസ അറിയിച്ചത്

ന്യൂഡൽഹി: കേരള മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസ നേർന്ന് പ്രധാനമന്തി നരേന്ദ്ര മോദി. ഇന്ന് 80-ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായി വിജയന് എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് മോദി ആശംസ അറിയിച്ചത്.

മോദിയെ കൂടാതെ ഗവർണ്ണർ, മന്ത്രിമാർ, ചലച്ചിത്ര താരങ്ങളായ മോഹൻ ലാൽ, മമ്മൂട്ടി, കമൽ ഹാസൻ തുടങ്ങിയവരും രാവിലെ മുതൽ പിണറായിക്ക് ആശംസകൾ നേർന്നു. രണ്ടാം പിണറായി സർക്കാറിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ ഇന്നലെയാണ് സമാപിച്ചത്.

Similar Posts