< Back
Kerala

നാസർ ഫൈസി കൂടത്തായി
Kerala
മത നിരാസത്തിന്റെയും മതവിരുദ്ധതയുടെയും ഭാഗമാണ് കമ്മ്യൂണിസം; നാസർ ഫൈസി കൂടത്തായി
|6 Sept 2023 12:44 PM IST
പാണക്കാട് കുടുംബവുമായുള്ള സമസ്തയുടെ ബന്ധം പൊളിക്കാൻ ശ്രമിക്കുന്നവരെ എതിർക്കുമെന്നും നാസർഫൈസി കൂടത്തായി പറഞ്ഞു.
കോഴിക്കോട്: മത നിരാസത്തിന്റെയും മതവിരുദ്ധതയുടെയും ഭാഗമാണ് കമ്മ്യൂണിസമെന്ന് സുന്നി മഹല്ല് ഫെഡറേഷൻ കൺവെൻഷനിൽ നാസർ ഫൈസി കൂടത്തായി. എസ്എഫ്ഐ ക്യാമ്പസുകളിൽ മതനിരാസം പ്രചരിപ്പിക്കുകയാണ്. കമ്മ്യൂണിസത്തിലേക്കുള്ള ചിലരുടെ നീക്കം അപകടം ചെയ്യുമെന്നുംനാസർ ഫൈസി പറഞ്ഞു. സുന്നി മഹല്ല് ഫെഡറേഷൻ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിം ലീഗും സമസ്തയും ചേർന്ന് നിന്ന സമയത്താണ് കേരളത്തിൽ നവോത്ഥാനം ഉണ്ടായിട്ടുള്ളത്. പാണക്കാട് കുടുംബവുമായുള്ള സമസ്തയുടെ ബന്ധം പൊളിക്കാൻ ശ്രമിക്കുന്നവരെ എതിർക്കുമെന്നും നാസർഫൈസി കൂടത്തായി പറഞ്ഞു.