< Back
Kerala
വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരിൽ ദേശീയ ബാസ്‌കറ്റ് ബോൾ താരവും
Kerala

വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരിൽ ദേശീയ ബാസ്‌കറ്റ് ബോൾ താരവും

Web Desk
|
6 Oct 2022 12:59 PM IST

ഇന്നലെ അർധരാത്രിയോടെയാണ് പാലക്കാട്-തൃശൂർ ദേശീയപാതയിലെ വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചത്.

പാലക്കാട്: വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരിൽ ദേശീയ ബാസ്‌കറ്റ് ബോൾ താരവും. തൃശൂർ ജില്ലയിലെ നടത്തറ സ്വദേശി രവിയുടെ മകനാണ് 24 കാരനായ രോഹിത്. കെഎസ്ആർടിസി ബസിലെ യാത്രക്കാരനായിരുന്നു 24 കാരനായ രോഹിത് രാജ്. ബന്ധുക്കളാണ് രോഹിതിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്.

ഇന്നലെ അർധരാത്രിയോടെയാണ് പാലക്കാട്-തൃശൂർ ദേശീയപാതയിലെ വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിച്ചത്. അപകടത്തിൽ ഒമ്പതുപേരാണ് മരിച്ചത്. അഞ്ച് വിദ്യാർഥികളും ഒരു അധ്യാപകനും കെഎസ്ആർടിസി ബസിലെ യാത്രക്കാരായ മൂന്നുപേരുമാണ് മരിച്ചത്. ടൂറിസ്റ്റ് ബസിന്റെ അമിത വേഗതയാണ് അപകടത്തിന് കാരണമായത്.

Similar Posts