< Back
Kerala

Kerala
അപകടങ്ങൾ തുടർക്കഥ; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ദേശീയപാത നിർമാണം
|14 Feb 2026 7:05 AM IST
തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല
കോഴിക്കോട്: അപകടങ്ങൾ തുടർക്കഥയാകുമ്പോഴും സുരക്ഷാ മാനദണ്ഡനങ്ങൾ പാലിക്കാതെ ദേശീയപാത നിർമാണം. കോഴിക്കോട് മലാപ്പറമ്പിലാണ്, അതിഥി തൊഴിലാളികൾ സാഹസികമായി ജോലി ചെയ്യുന്നത്.
ദേശീയപാത 66 ൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ടെങ്കിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നില്ല. ഒരു സുരക്ഷയും ഇല്ലാതെയാണ് ഈ കടുത്ത ചൂടിൽ ഇവിടെ തൊഴിലാളികൾ ജോലി ചെയ്യുന്നത്. അതിഥി തൊഴിലാളികളാണ് അധികവും. ഉയരങ്ങളിൽ കയറി നിന്നുള്ള ജോലിയിൽ ഹെൽമെറ്റും സുരക്ഷാ ബെൽറ്റും ധരിക്കുന്നില്ല.
പലർക്കും സുരക്ഷാ ജാക്കറ്റും ഇല്ല. റോഡിന്റെയും കെട്ടിടങ്ങളുടെയും മറ്റും നിർമ്മാണ പ്രവർത്തികൾ നടത്തുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങൾ നഗ്നമായി ലംഘിക്കപ്പെടുകയാണ്. നിർമാണം നടക്കുന്നതിന്റെ താഴ്ഭാഗത്തുകൂടി വാഹനങ്ങൾ കടന്നു പോകുന്നുമുണ്ട്.