< Back
Kerala

Kerala
അശോകസ്തംഭത്തിനു പകരം ധന്വന്തരി, ഇന്ത്യയ്ക്ക് പകരം ഭാരത്; നാഷനൽ മെഡിക്കൽ കമ്മിഷൻ ലോഗോയിൽ മാറ്റം
|30 Nov 2023 12:04 PM IST
മെഡിക്കൽ കമ്മിഷന്റെ വെബ്‌സൈറ്റിലാണ് പുതിയ മാറ്റം പ്രത്യക്ഷപ്പെട്ടത്
ന്യൂഡൽഹി: നാഷനൽ മെഡിക്കൽ കമ്മിഷൻ ലോഗോയിലെ മാറ്റം വിവാദത്തില്‍. ലോഗോയിൽനിന്ന് അശോകസ്തംഭവും ഇന്ത്യയും മാറ്റി. പകരം ഹിന്ദു ദൈവമായ ധന്വന്തരിയുടെ ചിത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയ്ക്ക് പകരം 'ഭാരത്' എന്നും ചേർത്തിട്ടുണ്ട്.
മെഡിക്കൽ കമ്മിഷന്റെ വെബ്‌സൈറ്റിലാണ് പുതിയ മാറ്റം പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ വിമർശനം ഉയർന്നിട്ടുണ്ട്. എന്നാൽ, ഇതേക്കുറിച്ച് ഇതുവരെ കമ്മിഷന്റെ പ്രതികരണം ഔദ്യോഗികമായി പുറത്തുവന്നിട്ടില്ല.
Summary: The National Medical Commission logo replaced Ashoka pillar and India with Hindu deity Dhanvantari and Bharat.