< Back
Kerala
NPPപ്രതീകാത്മക ചിത്രം
Kerala

ബി.ജെ.പി പിന്തുണയോടെ രൂപീകരിക്കുന്ന നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ പ്രഖ്യാപനം ഇന്ന്

Web Desk
|
22 April 2023 7:02 AM IST

കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് രാവിലെ 11 മണിക്കാണ് പാർട്ടി പ്രഖ്യാപിക്കുക

കൊച്ചി: ബി.ജെ.പി പിന്തുണയോടെ രൂപീകരിക്കുന്ന ക്രൈസ്തവ പാർട്ടിയായ നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ പ്രഖ്യാപനം ഇന്ന്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ച് രാവിലെ 11 മണിക്കാണ് പാർട്ടി പ്രഖ്യാപിക്കുക.

കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്ന് രാജിവെച്ച ജോണി നെല്ലൂരിന് പുറമേ, മുൻ എം.എൽ.എമാരായ മാത്യു സ്റ്റീഫൻ, ജോർജ് മാത്യു, പി.എം മാത്യു അടക്കമുള്ളവരും പുതിയ പാർട്ടിയുടെ ഭാഗമാകും. സിറോ മലബാർ സഭയിലെ ചില ബിഷപ്പുമാരുടെ പിന്തുണയും പുതിയ പാർട്ടിക്ക് ഉണ്ടെന്നാണ് സൂചന. തീവ്ര ക്രിസ്ത്യൻ വിഭാഗമായ കാസയുടെ ജനറൽ സെക്രട്ടറി ജോയ് എബ്രഹാമും നാഷണൽ പ്രോഗ്രസീവ് പാർട്ടിയുടെ ഭാഗമാകും.



Similar Posts