< Back
Kerala
അവര്‍ സന്ദീപിനെ തേടി എന്‍റെ കടയില്‍ വന്നു, കത്തിയും വടിവാളും എല്ലാമുണ്ടായിരുന്നു: പ്രദേശവാസി
Kerala

'അവര്‍ സന്ദീപിനെ തേടി എന്‍റെ കടയില്‍ വന്നു, കത്തിയും വടിവാളും എല്ലാമുണ്ടായിരുന്നു': പ്രദേശവാസി

Web Desk
|
3 Dec 2021 11:51 AM IST

'സന്ദീപ് സ്ഥിരമായി കടയില്‍ വരാറുണ്ട്. 10 മണി വരെയൊക്കെ ഇവിടെ ഉണ്ടാവാറുണ്ട്'

തിരുവല്ലയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി സന്ദീപിന്‍റെ കൊലപാതകം ആസൂത്രിതമെന്ന് വീടിന് സമീപത്തെ കടയുടമ തോമസ്. സന്ദീപിനെ അന്വേഷിച്ചെത്തിയ പ്രതികൾ കട ആക്രമിച്ചു. മാരകായുധങ്ങളുമായാണ് പ്രതികൾ എത്തിയതെന്നും തോമസ് പറഞ്ഞു.

"സന്ദീപിനെ തേടിയാണ് മൂന്ന് വണ്ടിയിലായി അഞ്ച് പേര്‍ വന്നത്. മൂന്ന് പേര്‍ വണ്ടിയില്‍ നിന്നിറങ്ങി. ചീത്ത വളിച്ചുകൊണ്ടാ വന്നത്. എന്‍റെ കടയിലെ ഭരണികള്‍ തല്ലിപ്പൊട്ടിച്ചു. ഞാന്‍ ഓടി വന്നു. സന്ദീപ്, രാജേഷ് തുടങ്ങിവര്‍ക്ക് സിഗരറ്റും വെള്ളവുമൊക്കെ കൊടുത്താല്‍ കട കത്തിക്കുമെന്ന് പറഞ്ഞു. കത്തിയും വടിവാളുമൊക്കെയായാണ് വന്നത്. അവര് പോയി. സന്ദീപിനെ കുത്തിയെന്ന് പിന്നീട് അറിഞ്ഞു. ജിഷ്ണു എന്ന പയ്യന്‍ ഇവിടെ അടുത്തുള്ളതാ. ബാക്കിയുള്ളവരെ പിടിയില്ല.

സന്ദീപ് സ്ഥിരമായി കടയില്‍ വരാറുണ്ട്. 10 മണി വരെയൊക്കെ ഇവിടെ ഉണ്ടാവാറുണ്ട്. പിള്ളേരൊക്കെ ഇവിടെ വന്നിരുന്ന് വര്‍ത്തമാനം പറയും. ഇന്നലെ സന്ദീപ് വന്നില്ല. നേരെ പോയി. അതിനിടെയാണ് ആക്രമിക്കപ്പെട്ടത്"- തോമസ് പറഞ്ഞു.

സന്ദീപിനെ കുത്തിക്കൊന്ന കേസില്‍ കേസിൽ നാല് പേർ കസ്റ്റഡിയിലാണ്. ചാത്തങ്കേരി സ്വദേശി ജിഷ്ണു രഘു, പ്രമോദ്, നന്ദു, കണ്ണൂർ സ്വദേശി ഫൈസൽ എന്നിവരാണ് പിടിയിലായത്. ജിഷ്ണു ആർഎസ്എസ് പ്രവർത്തകനാണ്. സിപിഎം പ്രവർത്തകരുടെ സഹായത്തോടെ ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പൊലീസ് പ്രതികളെ പിടികൂടിയത്. അഞ്ചാം പ്രതി വേങ്ങൽ സ്വദേശി അഭി പിടിയിലാകാനുണ്ട്.

'കത്തിയും വടിവാളും എല്ലാമുണ്ടായിരുന്നു, എല്ലാവരും ആയുധവുമായാണ് വന്നത്...'

'കത്തിയും വടിവാളും എല്ലാമുണ്ടായിരുന്നു, എല്ലാവരും ആയുധവുമായാണ് വന്നത്...' സിപിഎം നേതാവ് സന്ദീപിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രദേശവാസി പറയുന്നു

Posted by MediaoneTV on Thursday, December 2, 2021

Similar Posts