< Back
Kerala
വിദേശത്തു നിന്നെത്തി കാണാതായ  നാദാപുരം സ്വദേശി അനസ് തിരികെയെത്തി
Kerala

വിദേശത്തു നിന്നെത്തി കാണാതായ നാദാപുരം സ്വദേശി അനസ് തിരികെയെത്തി

Web Desk
|
14 Aug 2022 9:40 AM IST

വാഹന പരിശോധനക്കിടെയാണ് അനസിനെ കണ്ടെത്തിയത്

കോഴിക്കോട്: വിദേശത്തു നിന്നെത്തി കാണാതായതായി പരാതി ഉയർന്ന നാദാപുരം സ്വദേശി അനസ് തിരികെ എത്തി. വാഹന പരിശോധനക്കിടെയാണ് അനസിനെ കണ്ടെത്തിയത്. കുടുംബത്തോടൊപ്പം ഡൽഹിയിൽ ആയിരുന്നെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. കഴിഞ്ഞ മാസം 20ന് ഖത്തറിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ അനസിനെ കാണാനില്ലെന്ന് മാതാവ് പരാതി നൽകിയിരുന്നു.അനസിനെ ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

അനസിന്‍റെ മാതാവിന്‍റെ പരാതിയെ തുടർന്ന് നാദാപുരം പോലീസ് കേസില്‍ അന്വേഷണം തുടങ്ങിയിരുന്നു. അനസ് നാട്ടിലെത്തിയതിന്‍റെ തൊട്ടടുത്ത ദിവസം ഒരു സംഘം ആളുകൾ വീട്ടിലെത്തി ഇയാളെ അന്വേഷിക്കുകയും അനസ് ഖത്തറിൽ നിന്നു കൊണ്ടു വന്ന സാധനം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും വേറെ പലരും അനസിനെ തേടിയെത്തി എന്നാണ് വീട്ടുകാർ പരാതിയില്‍ പറഞ്ഞിരുന്നത്.

സ്വർണക്കടത്തുമായി കേസിന് ബന്ധമുണ്ട് എന്നായിരുന്നു പൊലീസിന്‍റെ ആദ്യ നിഗമനം. അനസ് സ്വർണവുമായി എത്തിയ ശേഷം മാറി നിൽക്കുകയാണോ എന്ന സംശയവും പൊലീസിനുണ്ടായിരുന്നു.





Related Tags :
Similar Posts