< Back
Kerala
കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശികൾ പിടിയിൽ
Kerala

കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ തമിഴ്നാട് സ്വദേശികൾ പിടിയിൽ

Web Desk
|
27 July 2023 9:50 AM IST

തിരുവനന്തപുരത്ത് നിന്നാണ് പ്രതികൾ പിടിയിലായത്.

തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ട് പോയ രണ്ടുപേർ തിരുവനന്തപുരത്ത് പിടിയിൽ. തമിഴ്നാട് സ്വദേശികളെ ചിറയിൻകീഴ് പൊലീസാണ് പിടികൂടിയത്. തമിഴ്നാട് വടശേരിയിൽ നിന്നാണ് ഇന്നലെ രാവിലെയാണ് ഇവർ നാലുമാസം പ്രായമായ കുഞ്ഞിനെ തട്ടിയെടുത്ത് കടന്നുകളഞ്ഞത്. കുഞ്ഞുമായി ഏറനാട് എക്സ്പ്രസിലാണ് ഇവർ തിരുവനന്തപുരത്ത് എത്തിയത്. പ്രതികളെ തമിഴ്നാട് പോലീസിന് കൈമാറി.

Similar Posts