< Back
Kerala

Kerala
നവകേരള; മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വീണ്ടും സ്‌കൂൾ കുട്ടികളെ റോഡിലിറക്കി
|27 Nov 2023 6:49 PM IST
ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണി വരെയാണ് കുട്ടികളെ റോഡിൽ ഇറക്കിയത്
മലപ്പുറം: നവകേരള സദസ്സിനെത്തുന്ന മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വീണ്ടും സ്‌കൂൾ വിദ്യാർഥികളെ റോഡിലിറക്കി. എടപ്പാൾ തുയ്യം സ്‌കൂളിലെ കുട്ടികളെയാണ് റോഡിൽ ഇറക്കിയത്.
ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണി വരെയാണ് കുട്ടികളെ റോഡിൽ ഇറക്കിയത്. പ്രൈമറി-പ്രീപ്രൈമറി ക്ലാസ്സുകളിലുള്ള അമ്പതോളം കുട്ടികളെ റോഡിൽ നിർത്തിയിരുന്നു. നവകേരളയ്ക്കായി കുട്ടികളെ ചൂഷണം ചെയ്യാൻ പറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിനെ മറികടന്നാണ് കുട്ടികളെ റോഡിലിറക്കിയത് എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു കാര്യം.
മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ കൈവീശണം എന്നതടക്കമുള്ള നിർദേശങ്ങൾ അധ്യാപകർക്ക് നൽകുന്നതായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.
updating