< Back
Kerala

Kerala
നവകേരള സദസ്സ്: സർക്കാർ ജീവനക്കാരുടെ പങ്കാളിത്തം വിലക്കണമെന്ന ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു
|4 Dec 2023 5:15 PM IST
ഹരജിയിൽ സർക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ഹൈക്കോടതി വിശദീകരണം തേടി
നവകേരള സദസിൽ ഐ.എ.എസ് ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും പങ്കെടുക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹരജിയിൽ സർക്കാരിനോടും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടും ഹൈക്കോടതി വിശദീകരണം തേടി. ഹരജി അടുത്ത ബുധനാഴ്ച്ച പരിഗണിക്കും.
പൊതുതാത്പര്യ ഹരജയായത് കൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമാണ് സർക്കാരിന്റെ ഉത്തരവ്, ഐ.എസ്.ഉദ്യോഗസ്ഥരും സർക്കാർ ജീവനക്കാരും നവകേരള സദസ്സിന്റെ ഭാഗമാകുന്നത് വിലക്കണം, എന്നീ കാര്യങ്ങളാണ് ഹരജിയിൽ ഉന്നയിക്കുന്നത്.