< Back
Kerala
Navakerala sadas: Youth Congress workers were detained in Kozhikode Farok
Kerala

നവകേരളസദസ്സ്: കോഴിക്കോട് ഫറോക്കിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി

Web Desk
|
26 Nov 2023 6:45 PM IST

ബേപ്പൂർ മണ്ഡലത്തിൽ നവകേരള സദസ്സ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കരുതൽ തടങ്കൽ

കോഴിക്കോട്: ഫറോക്ക് ചുങ്കത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരുതൽ തടങ്കലിൽ. ബേപ്പൂർ മണ്ഡലത്തിൽ നവകേരള സദസ്സ് നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് കരുതൽ തടങ്കൽ. ഉല്ലാസ് രാമനാട്ടുകാര, ജിനീഷ് മുല്ലശ്ശേരി, ഷാജഹാൻ, അലി എന്നിവരെയാണ് ഫറോക്ക് പൊലീസ് കസ്റ്റഡിയിലെടുത്തത്.

അതേസമയം മാനിപുരത്ത് നവകേരള ബസിന് നേരെ യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി എം.പി.സി ജംഷിദിന്റെ നേതൃത്വത്തിലാണ് കരിങ്കൊടി കാണിച്ചത്. രാവിലെ മുക്കത്തെ നവകേരള സദസ്സ് പരിപാടി കഴിഞ്ഞ് കൊടുവള്ളി മണ്ഡലത്തിലെ നവകേരള സദസ്സിലേക്ക് പോകുന്നതിനിടെയാണ് സംഭവം. പ്രദേശത്ത് ഈ സമയത്ത് സുരക്ഷ ഉദ്യോഗസ്ഥരോ സുരക്ഷാ സന്നാഹമോ ഉണ്ടായിരുന്നില്ല.

അതിനിടെ മുക്കത്തെ നവകേരള സദസ്സ് നടക്കുന്ന സ്ഥലത്തും പ്രതിഷേധമുണ്ടായി. യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രവർത്തകരാണ് പ്രതിഷേധിച്ചത്. ഇവരെ പൊലീസ് കരുതൽ തടങ്കലിലാക്കുകയും ചെയ്തു.

Similar Posts