< Back
Kerala
Navakerala sadass; Kunnathunad labour officer issues bizarre instruction
Kerala

'നവകേരളയ്ക്കായി കടകളിൽ ദീപാലങ്കാരം നടത്തണം'; വിചിത്ര നിർദേശവുമായി ലേബർ ഓഫീസർ

Web Desk
|
4 Dec 2023 12:53 PM IST

നവകേരള സദസ്സ് എറണാകുളം ജില്ലയിലെത്തുന്ന എട്ട്, ഒമ്പത് തീയതികളിൽ എല്ലാ കടകളിലും ദീപാലങ്കാരം നടത്തണമെന്നാണ് ജയപ്രകാശ് വ്യാപാരികളോട് നിർദേശിക്കുന്നത്

കൊച്ചി: നവകേരള സദസിനായി വിചിത്ര നിർദേശവുമായി ലേബർ ഓഫീസർ. പെരുമ്പാവൂരിലെ വ്യാപാരസ്ഥാപനങ്ങളിൽ ദീപാലങ്കാരം നടത്തണമെന്നാണ് കുന്നത്തുനാട് താലൂക്ക് അസിസ്റ്റന്റ് ലേബർ ഓഫീസർ പ്രകാശിന്റെ നിർദേശം. വാട്‌സ് ആപ് ഗ്രൂപ്പ് വഴിയാണ് നിർദേശം നൽകിയത്...

നവകേരള സദസ്സ് എറണാകുളം ജില്ലയിലെത്തുന്ന എട്ട്, ഒമ്പത് തീയതികളിൽ എല്ലാ കടകളിലും ദീപാലങ്കാരം നടത്തണമെന്നാണ് ജയപ്രകാശ് വ്യാപാരികളോട് നിർദേശിക്കുന്നത്. തീരുമാനം തന്റേതല്ലെന്നും സംഘാടക സമിതിയുടെ തീരുമാനം അറിയിക്കുക മാത്രമാണ് താൻ ചെയ്തതെന്നുമാണ് ജയപ്രകാശിന്റെ വാദം.

വ്യാപാരികളുമായി നേർക്കു നേർ തന്നെ ബന്ധപ്പെടുന്ന ഉദ്യോഗസ്ഥർ ആണ് ലേബർ ഓഫീസർമാർ എന്നത് കൊണ്ടു തന്നെ ഇത്തരം നിർദേശങ്ങൾക്ക് പരോക്ഷമായെങ്കിലും നിർബന്ധ ബുദ്ധിയുണ്ടെന്ന് വേണം മനസ്സിലാക്കാൻ. നിർദേശം അംഗീകരിക്കാനാവില്ലെന്നറിയിച്ച് ഒരു വിഭാഗം വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്.

Similar Posts