< Back
Kerala
അധ്യാപകർ നവകേരള സദസ്സിന്റെ വിളംബരഘോഷയാത്രയില്‍ പങ്കെടുക്കണം; ഉത്തരവിറക്കി പഞ്ചായത്ത്
Kerala

'അധ്യാപകർ നവകേരള സദസ്സിന്റെ വിളംബരഘോഷയാത്രയില്‍ പങ്കെടുക്കണം'; ഉത്തരവിറക്കി പഞ്ചായത്ത്

Web Desk
|
30 Nov 2023 1:23 PM IST

പാലക്കാട് നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയാണ് സ്‌കൂളുകൾക്ക് ഉത്തരവ് നൽകിയത്

പാലക്കാട്: നവകേരള സദസ്സിന്റെ ഭാഗമായി നടക്കുന്ന വിളംബര ഘോഷയാത്രയിൽ മുഴുവൻ അധ്യാപകരും പങ്കെടുക്കണമെന്ന് നിർദേശം. പാലക്കാട് നല്ലേപ്പിള്ളി പഞ്ചായത്ത് സെക്രട്ടറിയാണ് സ്‌കൂളുകൾക്ക് ഉത്തരവ് കൈമാറിയത്.

ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്ക് നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് നിർദേശം. പഞ്ചായത്ത് കല്യാണ മണ്ഡപത്തിൽ നടക്കുന്ന കലാസദസ്സിലും തുടർന്നു നടക്കുന്ന ഘോഷയാത്രയിലും മുഴുവൻ അധ്യാപകരും പങ്കെടുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്.

എന്നാൽ, പഠനം മുടങ്ങുമെന്ന് കാണിച്ച് അധ്യാപക സംഘടനകൾ പ്രതിഷേധം അറിയിച്ചതോടെ പഞ്ചായത്ത് ഭരണകൂടം നിലപാട് തിരുത്തി. വൈകീട്ട് നാല് മണിക്ക് എത്തിയാൽ മതിയെന്നാണു തിരുത്തിയ നിർദേശം. ഡിസംബർ ഒന്ന്, രണ്ട്, മൂന്ന് തിയതികളിലാണ് പാലക്കാട് ജില്ലയിൽ നവകേരള സദസ്സ് എത്തുന്നത്.

Summary: Palakkad Nallepilly Panchayath has ordered that all the teachers should participate in the procession which is being held as part of the Navakerala Sadass

Similar Posts