< Back
Kerala

Kerala
നവകേരള സദസ്സ്: പെരുമ്പാവൂരിലും സ്‌കൂൾ മതിൽ പൊളിച്ചു; നടപടി നഗരസഭയുടെ എതിര്‍പ്പ് മറികടന്ന്
|6 Dec 2023 10:49 AM IST
ഇന്ന് പുലർച്ചെയാണ് ജെ.സി.ബി ഉപയോഗിച്ച് സ്‌കൂളിന്റെ മതിൽ പൊളിച്ചത്
കൊച്ചി: നവകേരള സദസ്സിന്‍റെ മുന്നോടിയായി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് സ്കൂളിന്റെ മതിൽ പൊളിച്ചു. നഗരസഭയുടെ എതിർപ്പ് മറികടന്നാണ് മതിൽ പൊളിച്ചത്. ഡിസംബർ 10നാണ് പെരുമ്പാവൂരിൽ നവകേരള സദസ്സ്.
ഇന്ന് പുലർച്ചെയാണ് ജെ.സി.ബി ഉപയോഗിച്ച് സ്‌കൂളിന്റെ മതിൽ പൊളിച്ചത്. ഇതുമായി ബന്ധപ്പെട്ട് പെരുമ്പാവൂരിൽ ശക്തമായ പ്രതിഷേധം നടക്കുന്നുണ്ടായിരുന്നു. ഒരു തരത്തിലും നഗരസഭ മതിൽ പൊളിക്കാൻ അനുവദിക്കില്ലെന്ന് പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിയടക്കം വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതെല്ലാം മറികടന്നാണ് നടപടി. പ്രതിഷേധം മുന്നിൽകണ്ട് പുലർച്ചെ രഹസ്യമായായിരുന്നു മതിൽ പൊളിച്ചത്.