< Back
Kerala

Kerala
നവീൻ കൈക്കൂലിക്കാരനല്ല; സത്യസന്ധനായ ഉദ്യോഗസ്ഥൻ: മന്ത്രി വീണാ ജോർജ്
|16 Oct 2024 7:51 PM IST
നവീന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ സർക്കാരും പാർട്ടിയും പരിശോധിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.
പത്തനംതിട്ട: എഡിഎം ആയിരുന്ന നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനായിരുന്നുവെന്ന് മന്ത്രി വീണാ ജോർജ്. അദ്ദേഹം കൈക്കൂലിക്കാരനായിരുന്നില്ല. നവീന്റെ കുടുംബവുമായി വർഷങ്ങളായി ബന്ധമുണ്ട്. മരണം അത്യന്തം വേദനാജനകമാണെന്നും വീണാ ജോർജ് പറഞ്ഞു.
രണ്ട് പ്രളയങ്ങളുടെ സമയത്തും കോവിഡ് കാലത്തും അദ്ദേഹം നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏത് കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാൻ പറ്റിയ ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബു. വിദ്യാർഥി ജീവതകാലം മുതൽ നല്ല വ്യക്തിത്വം കാത്തുസൂക്ഷിച്ചയാളാണ്. നവീന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങൾ സർക്കാരും പാർട്ടിയും പരിശോധിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.