< Back
Kerala
Navkerala Sadas started  in Kozhikode district,navakerala sadas,,navakerala sadass,nava kerala sadas,navakerala sadhas,navakerala sadas ,navakerala news,cm about navakerala,navakeralam, latest malayalam news
Kerala

നവകേരള സദസ്സ് കോഴിക്കോട് ജില്ലയിൽ പര്യടനം തുടങ്ങി

Web Desk
|
24 Nov 2023 1:52 PM IST

ഓരോ ജില്ലയിലും വലിയ ജനകീയ പങ്കാളിത്തമാണ് നവകേരള സദസ്സിന് ലഭിക്കുന്നതെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: നവകേരള സദസ്സ് കോഴിക്കോട് ജില്ലയിൽ പര്യടനം തുടങ്ങി. വടകരയിലെ പ്രഭാത യോഗമായിരുന്നു ആദ്യ പരിപാടി. ജനാധിപത്യരീതിയിൽ പ്രവർത്തിക്കുന്ന തദ്ദേസ്ഥാപനങ്ങൾക്ക് യുഡിഎഫ് മൂക്കുകയർ ഇടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പരിപാടിക്കെതിരെ മാവോയിസ്റ്റ് ഭീഷണിക്കത്ത് ലഭിച്ചതോടെ സുരക്ഷ ശക്തമാക്കി.

ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ 3 ദിവസങ്ങളിലായാണ് നവ കേരള സദസ്സ് നടക്കുക. ആദ്യ ദിനമായ ഇന്ന് നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, വടകര എന്നീ മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും.രാവിലെ 9മണിക്ക് വടകര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പ്രഭാത യോഗത്തിൽ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിച്ചു. മുൻ എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരും പ്രഭാത യോഗത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തു.

പറവൂർ നഗരസഭയോട് യുഡിഎഫ് അനീതി കാട്ടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നവകേരള സദസ്സിന് ഫണ്ട് നൽകിയതാണ് പ്രകോപനത്തിന് കാരണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓരോ ജില്ലയിലും വലിയ ജനകീയ പങ്കാളിത്തമാണ് നവകേരള സദസ്സിന് ലഭിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കോഴിക്കോട് കലക്ട്രേറ്റിൽ നവ കേരള സദസ്സിനെതിരെ മാവോയിസ്റ് ഭീഷണി കത്ത് ലഭിച്ച സാഹചര്യത്തിൽ വേദികളിൽ പൊലീസ് സുരക്ഷ ശക്തമാക്കി.മാവോയിസ്റ് റെഡ് ഫ്ലാഗ് എന്ന പേരിലാണ് കത്ത് ലഭിച്ചത്. സർക്കാരിനെ പാഠം പഠിപ്പിക്കുമെന്ന് കത്തിൽ പറയുന്നു.


Similar Posts