
പ്രണയം നടിച്ച് 15കാരിയെ പീഡിപ്പിച്ചു, നാവികന്‍ അറസ്റ്റില്‍
|ഹരിയാന സ്വദേശി റൗത്തക്ക് ആണ് ഹാര്‍ബര്‍ പൊലീസിന്റെ പിടിയിലായത്
എറണാകുളം: കൊച്ചിയില്‍ പ്രണയം നടിച്ച് 15കാരിയെ പീഡിപ്പിച്ച നാവികന്‍ അറസ്റ്റില്‍. ഹരിയാന സ്വദേശി റൗത്തക്ക് ആണ് ഹാര്‍ബര്‍ പൊലീസിന്റെ പിടിയിലായത്.
സിഐഎസ്എഫ് ഉദ്യോഗസ്ഥന്റെ മകളായ പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. ഇയാള്‍ താമസിക്കുന്ന വാടക വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. നാവികനില്‍ നിന്നുണ്ടായ ദുരനുഭവം പെണ്‍കുട്ടി വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ഇന്നലെയാണ് കുട്ടിയുടെ മാതാപിതാക്കള്‍ ഹാര്‍ബര്‍ പൊലീസില്‍ പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നാവികനെ ഇന്ന് രാവിലെ പൊലീസ് പിടികൂടുകയായിരുന്നു.
പോക്‌സോ കേസില്‍ നാവികസേനയിലെ ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും നാവികസേന ഔദ്യോഗികമായി പ്രതികരിച്ചു. അറസ്റ്റ് ചെയ്ത നാവികനെ അല്‍പസമയത്തിനകം കോടതിയില്‍ ഹാജരാക്കും.