< Back
Entertainment
വിനായകന്റെ വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് നവ്യ നായർ
Entertainment

വിനായകന്റെ വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് നവ്യ നായർ

Web Desk
|
27 March 2022 12:29 PM IST

'ഒരുത്തി' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെയാണ് വിനായകൻ മാധ്യമപ്രവർത്തകക്കെതിരെ വിവാദ പരാമർശം നടത്തിയത്. അന്ന് വേദിയിലുണ്ടായിരുന്ന നവ്യ നായർ അതിനെതിരെ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അവർക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.

വിനായകന്റെ വിവാദ പരാമർശത്തിൽ ക്ഷമ ചോദിച്ച് നവ്യ നായർ. മാധ്യമപ്രവർത്തകയോടുള്ള വിനായകന്റെ പ്രതികരണം തെറ്റാണ്. അതിൽ പൂർണ മനസ്സോടെ ക്ഷമ ചോദിക്കുന്നു. താൻ പ്രതികരിക്കാൻ പറ്റിയ ഒരു അവസ്ഥയിലായിരുന്നില്ല. വിനായകൻ തന്നെ ആ വിഷയത്തിൽ മാപ്പ് പറഞ്ഞു. കൂടുതൽ എന്തങ്കിലും വിശദീകരണം വേണമെങ്കിൽ അദ്ദേഹത്തോട് തന്നെ ചോദിക്കണം. പ്രസ്താവന നടത്തിയത് പുരുഷനാണെങ്കിലും ക്രൂശിക്കപ്പെടുന്നത് പെണ്ണായ താനാണെന്നും നവ്യ നായർ പറഞ്ഞു.

'ഒരുത്തി' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാർത്താസമ്മേളനത്തിനിടെയാണ് വിനായകൻ മാധ്യമപ്രവർത്തകക്കെതിരെ വിവാദ പരാമർശം നടത്തിയത്. അന്ന് വേദിയിലുണ്ടായിരുന്ന നവ്യ നായർ അതിനെതിരെ പ്രതികരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി അവർക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നവ്യയുടെ പ്രതികരണം.

വിവാദ പരാമർശത്തിൽ വിനായകൻ പിന്നീട് ഖേദം പ്രകടിപ്പിച്ചിരുന്നു. തന്റെ പരാമർശം തെറ്റായിപ്പോയെന്നും മാധ്യമപ്രവർത്തകക്ക് വിഷമം നേരിട്ടതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

Similar Posts