< Back
Kerala
മരംകൊള്ള: മന്ത്രി എ.കെ ശശീന്ദ്രന് വീരപ്പൻ പുരസ്‌കാരം സമ്മാനിച്ച് എൻ.സി.കെ
Kerala

മരംകൊള്ള: മന്ത്രി എ.കെ ശശീന്ദ്രന് വീരപ്പൻ പുരസ്‌കാരം സമ്മാനിച്ച് എൻ.സി.കെ

Web Desk
|
16 Jun 2021 6:29 PM IST

മരംമുറിക്കൽ വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രന്‌ വീരപ്പൻ പുരസ്‌കാരം സമ്മാനിച്ച് എന്‍.സി.കെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം

മരംമുറിക്കൽ വിവാദത്തിൽ മന്ത്രി എ.കെ ശശീന്ദ്രന്‌ വീരപ്പൻ പുരസ്‌കാരം സമ്മാനിച്ച് എന്‍.സി.കെ പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം. മാംഗോ ഫോൺ ഉടമകളുമായി ശശീന്ദ്രൻ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്നും മന്ത്രി രാജിവെക്കണമെന്നും എന്‍.സി.കെ പ്രവർത്തകർ പറഞ്ഞു.

വിവാദ ഉത്തരവിന്റെ പശ്ചാത്തലത്തിൽ നടത്തിയ മരംമുറിക്കൽ വലിയ തീവെട്ടിക്കൊള്ളയാണെന്നാണ് നടന്നതെന്ന് എന്‍.സി.കെ പാർട്ടി നേതാക്കൾ പറയുന്നു. മന്ത്രി ശശീന്ദ്രന് പ്രവർത്തകർ കാട്ടുകള്ളൻ വീരപ്പന്റെ പേരിൽ പുരസ്‌കാരം നൽകി പ്രതിഷേധം രേഖപെടുത്തി.

കൊച്ചി പാലാരിവട്ടം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിന് മുമ്പിലായിരുന്നു പ്രതിഷേധം.ശശീന്ദ്രന്റെ പാർട്ടിയിൽ ഉണ്ടായിരുന്ന പഴയ സഹപ്രവർത്തകർ മന്ത്രിയെ വിടാൻ ഒരുക്കമല്ലെന്ന് വിളിച്ചുപറയുന്നതായിരുന്നു പ്രതിഷേധ പരിപാടി.


Similar Posts