< Back
Kerala

Kerala
ബിഷപ്പിന് പിന്തുണയുമായി എൻ.സി.പി
|18 Sept 2021 6:08 PM IST
കോൺഗ്രസും ബി.ജെ.പിയും വിഷയത്തിൽ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും എൻ.സി.പി
പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തെ തെറ്റായി വ്യാഖാനിച്ചുവെന്ന് എൻ.സി.പി. കോൺഗ്രസും ബി.ജെ.പിയും വിഷയത്തിൽ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും എൻ.സി.പി സംസ്ഥാന കമ്മിറ്റിയുടെ പ്രമേയത്തിൽ ആരോപിക്കുന്നു. നാർക്കോട്ടിക് ജിഹാദ് ഒരു പുതിയ അറിവാണെന്നും മതഭീകരതക്ക് കരുത്ത് പകരുന്ന ഒരു നീക്കവും അനുവദിക്കാൻ പാടില്ലാത്തതാണെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്‌താവനയിലെ ആത്മാർത്ഥതയെ ഉൾക്കൊള്ളാതെ വിരുദ്ധ പ്രസ്താവനകൾക്ക് വഴി തേടുകയാണ് ഇരു കക്ഷികളെന്നും പ്രസ്താവനയിൽ പറയുന്നു.