< Back
Kerala
NDA can win in Kerala, only Modi can help Malayali: K Surendran
Kerala

കേരളം എൻഡിഎക്ക് ബാലികേറാമലയല്ല, മലയാളിക്ക് കൈത്താങ്ങാകാൻ മോദിക്കേ കഴിയൂ: കെ സുരേന്ദ്രൻ

Web Desk
|
27 Feb 2024 11:31 AM IST

കേരളത്തിലെ ബി.ജെ.പി സ്ഥാനാർഥിപ്പട്ടിക മാർച്ച് ആദ്യയാഴ്ച

കേരളം എൻഡിഎക്ക് ബാലികേറാമലയല്ലെന്നും ഇന്നത്തെ പരിതാപകരമായ അവസ്ഥയിൽ കേരളത്തെ രക്ഷിക്കാനും മലയാളിക്ക് കൈത്താങ്ങാകാനും മോദിക്കേ കഴിയൂവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നരേന്ദ്ര മോദിയെ കേരളത്തിന് ആവശ്യമുണ്ടെന്ന തിരിച്ചറിവ് എൻഡിഎക്കും പ്രധാനമന്ത്രിക്കമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.

കേരളത്തിലെ ബി.ജെ.പി സ്ഥാനാർഥിപ്പട്ടിക മാർച്ച് ആദ്യയാഴ്ചയുണ്ടാകുമെന്നും ദേശീയ നേതൃത്വം പ്രഖ്യാപിക്കുന്ന ആദ്യഘട്ട പട്ടികയിൽ കേരളത്തിൽ നിന്നുള്ളവരുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രഗത്ഭരടങ്ങുന്ന പട്ടികയാകും ഉണ്ടാവുകയെന്നും പ്രധാനമന്ത്രിയുടെ വരവോടെ പ്രചാരണം തുടങ്ങിക്കഴിഞ്ഞുവെന്നും സുരേന്ദ്രൻ പറഞ്ഞു. കഴിഞ്ഞ തവണ താൻ രണ്ട് മണ്ഡലത്തിൽ മത്സരിക്കണമെന്ന് പറഞ്ഞത് ദേശീയ നേതൃത്വമായിരുന്നുവെന്നും വ്യക്തമാക്കി.



Similar Posts