< Back
Kerala
NDA will win minimum 25 seats R Sreelekha
Kerala

'കുറഞ്ഞത് 15 സീറ്റെങ്കിലും നേടും, എന്‍ഡിഎ സ്ഥാനാര്‍ഥികളെല്ലാം ഒന്നിനൊന്ന് മെച്ചം'; ആര്‍. ശ്രീലേഖ

Web Desk
|
21 March 2026 9:44 PM IST

'കേരളത്തില്‍ യഥാര്‍ഥ വികസനം വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനുള്ള ശക്തമായ വിധിയെഴുത്ത് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും'

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ കുറഞ്ഞത് 15 സീറ്റെങ്കിലും നേടുമെന്ന് വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ഥി ആര്‍. ശ്രീലേഖ. തിരുവനന്തപുരം നഗരത്തോട് ചേര്‍ന്ന നാല് സീറ്റും എന്‍ഡിഎ പിടിച്ചെടുക്കുമെന്നും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു പിന്നാലെ ശ്രീലേഖ പറഞ്ഞു.

'ഇടത്-വലത് മുന്നണികളുടെ ദുര്‍ഭരണത്തില്‍ കേരളത്തിലെ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. കേരളത്തില്‍ യഥാര്‍ഥ വികസനം വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. അതിനുള്ള ശക്തമായ വിധിയെഴുത്ത് ഈ തെരഞ്ഞെടുപ്പില്‍ ഉണ്ടാകും. എന്‍ഡിഎ സ്ഥാനാര്‍ഥികളെല്ലാം ഒന്നിനൊന്ന് മെച്ചപ്പെട്ടവരാണ്. ജനങ്ങള്‍ ആവേശപൂര്‍വം എന്‍ഡിഎക്ക് പിന്നില്‍ അണിനിരക്കും. ആത്മവിശ്വാസം വളരെയധികം വര്‍ധിച്ചിട്ടുണ്ട്. 15 സീറ്റ് വിജയിക്കുമെന്നാണ് പ്രതീക്ഷ. അതിന് മുകളില്‍ പോയാലേയുള്ളൂ. തിരുവനന്തപുരം നഗരത്തില്‍ കുറഞ്ഞത് മൂന്ന് സീറ്റില്‍ വിജയിക്കും. അല്ലെങ്കില്‍ നാല് സീറ്റിലും ജയിക്കും' -ശ്രീലേഖ പറഞ്ഞു.


Similar Posts