< Back
Kerala
നെടുമങ്ങാട് ബസ് അപകടം: ഡ്രൈവർ അരുൾദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു
Kerala

നെടുമങ്ങാട് ബസ് അപകടം: ഡ്രൈവർ അരുൾദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Web Desk
|
18 Jan 2025 6:34 PM IST

വാഹനത്തിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ബസ് അപകടത്തിൽ ഡ്രൈവർ അരുൾദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. വാഹനത്തിന്റെ പെർമിറ്റ് മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി. അനധികൃത ലൈറ്റുകളും ശബ്ദ സംവിധാനങ്ങളും ബസിൽ ഉണ്ടായിരുന്നുവെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തി.

ഇന്നലെ രാത്രി ഒന്‍പതോടെയാണ് നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞത്. ബസിന്റെ ഡ്രൈവർ ഒറ്റശേഖരമംഗലം സ്വദേശി അരുള്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാട്ടാക്കട പെരുങ്കട വിളയില്‍നിന്ന് മൂന്നാറിലേക്ക് വിനോദയാത്ര പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. റോഡിലെ വളവില്‍ നിയന്ത്രണം വിട്ട് ബസ് മറിയുകയായിരുന്നു. കാവല്ലൂര്‍ സ്വദേശിനി ദാസിനി(60) ആണ് മരിച്ചത്. കുട്ടികളടക്കം 49 യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. 30 പേര്‍ക്ക് പരിക്കേറ്റുവെന്നാണു വിവരം. ഇവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.

Similar Posts