< Back
Kerala
വാതിൽ തുറന്നയുടൻ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു: നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ചു
Kerala

'വാതിൽ തുറന്നയുടൻ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു': നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ചു

Web Desk
|
21 Oct 2022 1:42 PM IST

ആനാട് പാണ്ഡവപുരം സ്വദേശി അനിതക്കാണ് വെട്ടേറ്റത്

നെടുമങ്ങാട്: തിരുവനന്തപുരം നെടുമങ്ങാട് ഭർത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്പിച്ചു. ആനാട് പാണ്ഡവപുരം സ്വദേശി അജിതക്കാണ് വെട്ടേറ്റത്. സംഭവത്തിന് പിന്നാലെ ഇവരുടെ ഭർത്താവ് ഉണ്ണികൃഷ്ണൻ ഒളിവിൽ പോയി.

കുടുംബപ്രശ്‌നങ്ങളെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്. കാനഡയിൽ വിദ്യാർഥിയായ ഇവരുടെ മകളെ കൂട്ടിക്കൊണ്ടു വരുന്നത് സംബന്ധിച്ച് ദമ്പതികൾ തമ്മിൽ കഴിഞ്ഞ ദിവസം വഴക്കുണ്ടായിരുന്നു. ഇതിനെത്തുടർന്ന് വീടുവിട്ടിറങ്ങിയ ഉണ്ണികൃഷ്ണൻ ഇന്ന് പുലർച്ചെ തിരിച്ചെത്തുകയും അജിതയെ വെട്ടിപ്പരിക്കേൽപ്പിക്കുകയുമായിരുന്നു.

തടയാൻ ശ്രമിച്ച അജിതയുടെ അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഉണ്ണികൃഷ്ണന് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Similar Posts