< Back
Kerala
നെടുമ്പാശ്ശേരി വിമാനത്താവളം: അനധികൃതമായി കടത്താന്‍ ശ്രമിച്ച 5 ലക്ഷം രൂപയുടെ മരുന്നുകള്‍ പിടികൂടി
Kerala

നെടുമ്പാശ്ശേരി വിമാനത്താവളം: അനധികൃതമായി കടത്താന്‍ ശ്രമിച്ച 5 ലക്ഷം രൂപയുടെ മരുന്നുകള്‍ പിടികൂടി

Web Desk
|
22 Jun 2025 5:48 PM IST

മാലദ്വീപ് സ്വദേശികളായ മുഹമ്മദ് സായിദ്, അബ്ദുല്ല നസീം എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 5 ലക്ഷം രൂപയുടെ മരുന്നുകള്‍ പിടികൂടി. മാലദ്വീപ് സ്വദേശികളായ മുഹമ്മദ് സായിദ്, അബ്ദുല്ല നസീം എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. എക്‌സ്‌പോര്‍ട്ട് സര്‍ട്ടിഫിക്കറ്റും ഡ്രഗ്‌സ് ടെക്‌നിക്കല്‍ ഓഫീസര്‍ സര്‍ട്ടിഫിക്കറ്റും ഇല്ലാതെയാണ് ഇവര്‍ മാലിദ്വീപിലേക്ക് മരുന്ന് കടത്താന്‍ ശ്രമിച്ചത്.

ഇന്ന് ഉച്ചക്കാണ് ഇവരെ പിടികൂടിയത്. മരുന്നുകള്‍ ഏതൊക്കെയാണെന്ന് കസ്റ്റംസ് പരിശോധിച്ചു വരികയാണ്. നിയമവിരുദ്ധമായ എന്തെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ പിന്നിലുണ്ടോയെന്ന് അന്വേഷിക്കും. ഇരുവരെയും കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.

Similar Posts