< Back
India
നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് പങ്കിട്ട് രണ്ടുപേർ
India

നീറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്ക് പങ്കിട്ട് രണ്ടുപേർ

Web Desk
|
13 Jun 2023 10:45 PM IST

23ആം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ആര്യ ആർഎസാണ് കേരളത്തിൽ ഒന്നാമതെത്തിയത്

ഡൽഹി: ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷാഫലം (നീറ്റ്) പ്രസിദ്ധീകരിച്ചു. തമിഴ്നാട് സ്വദേശി പ്രപഞ്ചനും ആന്ധ്രാ സ്വദേശി ബോറ വരുണിനുമാണ് ഒന്നാം റാങ്ക്. 23ആം റാങ്ക് നേടിയ കോഴിക്കോട് സ്വദേശി ആര്യ ആർഎസാണ് കേരളത്തിൽ ഒന്നാമതെത്തിയത്. ആദ്യ അൻപത് റാങ്കിൽ 40 പേരും ആൺകുട്ടികളാണ്.

720 മാർക്ക് നേടിയാണ് പ്രപഞ്ചനും ബോറയും ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. പരീക്ഷയെഴുതിയ 20.38 ലക്ഷം പേരിൽ 11.45 ലക്ഷം പേർ യോഗ്യത നേടി. ഏറ്റവും കൂടുതൽ വിദ്യാർഥികൾ യോഗ്യത നേടിയത് മഹാരാഷ്ട്രയിലാണ്. 1.31 ലക്ഷം വിദ്യാർഥികൾ മഹാരാഷ്ട്രയിൽ നിന്ന് വിജയിച്ചു. ഫലം നീറ്റിന്റെ വെബ്‌സൈറ്റിൽ ലഭ്യമാകും.

Similar Posts