< Back
Kerala
നീറ്റ് യുജി പരീക്ഷാഫലം; കേരളത്തിൽ നിന്നും 73,328 പേർക്ക് യോഗ്യത
Kerala

നീറ്റ് യുജി പരീക്ഷാഫലം; കേരളത്തിൽ നിന്നും 73,328 പേർക്ക് യോഗ്യത

Web Desk
|
14 Jun 2025 4:32 PM IST

അഖിലേന്ത്യാ അടിസ്ഥാനത്തിൽ 109-ാം റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തിൽ നിന്നും ഒന്നാമത്

ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. കേരളത്തിൽ നിന്ന് 73,328 പേർ യോഗ്യത നേടി. അഖിലേന്ത്യാ അടിസ്ഥാനത്തിൽ 109 റാങ്ക് നേടിയ ദീപ്നിയ ആണ് കേരളത്തിൽ നിന്നും ഒന്നാമത്. അഖിലേന്ത്യാ അടിസ്ഥാനത്തിൽ ആദ്യ 20 പെൺകുട്ടികളുടെ പട്ടികയിലും ദീപ്നിയ ഇടം നേടി.

ആകെ പരീക്ഷയെഴുതിയവരിൽ 12,36,531 പേർ യോ​ഗ്യത നേടി. രാജസ്ഥാൻ സ്വദേശി മഹേഷ് കുമാറിനാണ് അഖിലേന്ത്യ തലത്തിൽ ഒന്നാം റാങ്ക്. ആദ്യ നൂറ് റാങ്കിൽ ഇത്തവണ കേരളത്തിൽനിന്നും ആരുമില്ല.

മധ്യപ്രദേശിലെ ഉത്ഷർഷ് അവാധിയ രണ്ടാം റാങ്ക് നേടി. പെൺകുട്ടികളിൽ ഡൽഹിയിലെ അവി​ക അ​ഗർവാൾ ഒന്നാമതെത്തി. ആദ്യ ഇരുപത് റാങ്കിൽ 18ഉം ആൺകുട്ടികളാണ്. 552 നഗരങ്ങളിലെ 5468 കേന്ദ്രങ്ങളിലായി ഈ വർഷം 22 ലക്ഷത്തിലേറെ പേരാണ് പരീക്ഷയെഴുതിയത്.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ ടി എ)യുടെ ഔദ്യോഗിക വെബ്‌സൈറ്റായ neet.nta.nic.in-ലാണ് ഫലം ലഭ്യമാണ്. ഈ വര്‍ഷം മെയ് 4-നാണ് നീറ്റ് യുജി 2025 പരീക്ഷ നടന്നത്. രാജ്യത്തുടനീളമുള്ള എംബിബിഎസ്, ബിഡിഎസ് പ്രോഗ്രാമുകളിലെ സീറ്റുകള്‍ക്കായി ലക്ഷക്കണക്കിന് മെഡിക്കല്‍ വിദ്യാര്‍ഥികളാണ് മത്സരിച്ചത്.

Similar Posts